ഹൈദരാബാദ് എഫ് സി യ്ക്ക് പുതിയ കോച്ച്

ഹൈദരാബാദ്: ആല്‍ബര്‍ട്ട് റോക ബാഴ്സലോണയിലേക്ക് പോയതിന് പകരക്കാരനായി ഐ എസ് എല്‍ ക്ലബായ ഹൈദരാബാദ് എഫ് സി, ബാഴ്സലോണയിൽ നിന്നു തന്നെ പുതിയ പരിശീലകനെ നിയമിച്ചു. മുൻപ് ലാലിഗയില്‍ പരിശീലിപ്പിച്ചിട്ടുള്ള മനോലോ മാര്‍ക്കസ് ആണ് ഹൈദരാബാദ് എഫ് സിയുടെ പുതിയ പരിശീലകൻ. 2017ല്‍ ലാലിഗയില്‍ ലാസ് പാല്‍മ്സിന്റെ പരിശീലകനായിരുന്നു മനോലോസ്.

51കാരനായ മനോലാസ് മുന്‍ ബാഴ്സലോണ പരിശീലകനായിരുന്നു സെറ്റിയന്റെ അസിസ്റ്റന്റ് ആയി ഏറെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈദരാബാദ് എഫ് സിയുടെ ചുമതലയേറ്റതില്‍ സന്തോഷമുണ്ടെന്നും തനിക്കും ഹൈദരബാദ് ക്ലബിനും ഒരേ ലക്ഷ്യങ്ങളും ശൈലിയുമാണുള്ളതെന്നും മനോലാസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം