എസ്.പി.ബിയുടെ ആരോഗ്യനിലയിൽ പുരോഗതി

ചെന്നെെ:എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്.പി.ബിയ്ക്ക് പൂർണമായും ബോധം വന്നുവെന്നും പേശികൾ ബലപ്പെടുത്തുവാൻ ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങൾ ചെയ്തു തുടങ്ങിയെന്നും എസ്.പി.ബിയുടെ മകൻ എസ്.പി.ബി ചരൺ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

” അദ്ദേഹത്തിന് ശ്വാസതടസ്സം കുറഞ്ഞു. എക്സറേ ഫലങ്ങളിൽ പുരോ​ഗതിയുണ്ട് . നിങ്ങളുടെ പ്രാർഥനകൾക്ക് നന്ദി”- എന്നാണ് എസ്.പി.ബി ചരൺ വീഡിയോ സന്ദേശത്തിൽ പറഞ്ഞത്.കോവിഡ് ബാധിതയായ അമ്മയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നും എസ്.പി.ബി ചരൺ പറഞ്ഞു.

എസ്.പി.ബിയുടെ ഭാര്യ സാവിത്രിക്കു കോവിഡ് ബാധിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോ​ഗം ഭേദമായ സാവിത്രി വീട്ടിലേക്ക് മടങ്ങിയിരുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം