യു.എസ് ഓപ്പണിന് ഇന്ന് തുടക്കം

ഒഹയ്യോ:യുഎസ് ഓപ്പണ്‍ ടെന്നീസിന് ഇന്ന് തുടക്കം. കോവിഡ് പ്രതിസന്ധി കാരണം ഭൂരിഭാഗം പ്രമുഖ കളിക്കാരും ഇത്തവണ ടൂർണമെൻറിൽ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ഒന്നാം റൗണ്ടില്‍ നൊവാക് യൊകോവിച്ച്‌ ബോസ്നിയയുടെ ദാമിര്‍ സുമുറിനെ നേരിടും. വനിതകളില്‍ സെറീന വില്യംസ് അമേരിക്കയുടെതന്നെ ക്രിസ്റ്റി ആനുമായി മത്സരിക്കും. ഇന്ത്യയുടെ സുമിത് നാഗലിന് അമേരിക്കയുടെ ബ്രാഡ്ലി ക്ലന്നാണ് എതിരാളി.

സീസണില്‍ അജയ്യനാണ് യൊകോവിച്ച്‌. കളിച്ച ഇരുപത്തിമൂന്നിലും ജയം നേടി. വെസ്റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണ്‍ ടെന്നീസ് കിരീടം ചൂടിയാണ് യുഎസ് ഓപ്പണിനെത്തുന്നത്.

Share
അഭിപ്രായം എഴുതാം