വന്യ ജീവി സംരക്ഷകനെ സിംഹങ്ങൾ കടിച്ചു കൊന്നു

കേപ്ടൗണ്‍: സ്നേഹം ഒടുവിൽ വിനയായി, ദക്ഷിണ ആഫ്രിക്കയിലെ വന്യജീവി സംരക്ഷകനായ വെസ്റ്റ് മാത്യുസണ്‍ വളര്‍ത്തു സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 69 കാരനായ മാത്യുസണ്‍ വളര്‍ത്തുന്ന രണ്ടു വെളുത്ത പെണ്‍സിംഹങ്ങളിലൊന്നാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ ആക്രമിച്ചത്.

സൗത്ത് ആഫ്രിക്കയിലെ വടക്കന്‍ ലിംപോപോ പ്രവിശ്യയിലെ മാത്യൂസണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ലയണ്‍ ട്രീ ടോപ്പ് ലോഡ്ജിന്റെ പരിസരത്താണ് സംഭവം. അങ്കിള്‍ വെസ്റ്റ് എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം ഈ സിംഹങ്ങളെ കുട്ടികളായിരിക്കുമ്പോള്‍ എടുത്തു വളര്‍ത്തിയതായിരുന്നു.

ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭാര്യ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇവയെ ഉചിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്നാണ് മാത്യുസണിന്റെ കുടുംബം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →