നുണപരിശോധനക്ക്‌ തയ്യാറെന്ന് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍

തൃശൂര്‍: ബാലഭാസ്‌ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട്‌ ഏതന്വേഷണത്തിനും താന്‍ തയ്യാറാണെന്ന്‌ ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍. കാര്‍ അപകടത്തില്‍ പെടുന്ന സമയത്ത്‌ ബാലഭാസ്‌ക്കര്‍ തന്നെയാണ്‌ കാര്‍ ഓടിച്ചിരുന്നതെന്നും താന്‍ പിന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നും ഡ്രൈവര്‍ അര്‍ജുനന്‍ സിബിഐക്ക്‌ മൊഴി നല്‍കി. നുണപരിശോധനയ്ക്ക്‌ തയ്യാറാണെന്നും അര്‍ജുന്‍ പറഞ്ഞു.

തനിക്ക്‌ പറ്റിയ പരിക്കുകളുടെ ചിത്രങ്ങളും സിബിഐ സംഘത്തിന്‌ കൈമാറിയതായ അര്‍ജുന്‍ പറഞ്ഞു. തൃശൂരില്‍ ചോദ്യം ചെയ്യലിനായി സിബിഐ സംഘത്തിന്‌ മുന്നില്‍ ഹാജരായ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കു കയായിരുന്നു അദ്ദേഹം.

സിബിഐ എസ്‌പി നന്ദകുമാറിന്‍റെ നേതൃത്വത്തില്‍ രണ്ട്‌ മണിക്കൂര്‍ സമയമെടുത്താണ്‌ അന്വേഷണ സംഘം അര്‍ജുനെ ചോദ്യം ചെയ്‌തത്‌. മുമ്പ്‌ ക്രൈംബ്രാഞ്ചിന്‌ നല്‍കിയ മൊഴിയിലും വണ്ടിയോടിച്ചത്‌ താനല്ലെന്ന്‌ അര്‍ജുന്‍ പറഞ്ഞിരുന്നു. ബാലഭാസ്‌ക്കറിന്‍റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴിയും മരണത്തിന്‌ മുമ്പ്‌ ബാലഭാസ്‌ക്കറിന്‍റെ മൊഴിയും അര്‍ജുനനാണ്‌‌ വണ്ടി യോടിച്ചിരുന്നതെന്നാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അപകട സമയത്ത്‌ വാഹനം ഓടിച്ചിരുന്നതാരെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

Share
അഭിപ്രായം എഴുതാം