മാനക്കേട് ഭയന്ന് നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നു എന്ന് അവിവാഹിതയായ മാതാവ്.

കട്ടപ്പന: വനിതാ ഹോസ്റ്റലിൽ കുഞ്ഞിന് ജന്മം നൽകി കൊലപ്പെടുത്തിയ കേസിൽ മൂലമറ്റം വടക്കേടത്ത് അമലു ജോർജിനെ (21) 28-08-2020, വെള്ളിയാഴ്ച വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തു. മാനക്കേട് ഭയന്നാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമലു പോലീസിനോട് കുറ്റസമ്മതം നടത്തി. ഇതിൽ മറ്റാരുടെ പ്രേരണയും ഇല്ല എന്നും പറഞ്ഞു. കട്ടപ്പനയിലെ സ്വകാര്യ ബാങ്കിലേക്ക് കാഷ്യറായി ജോലി ചെയ്യുകയായിരുന്നു യുവതി. സഹപ്രവർത്തക നിൽ നിന്നാണു ഗർഭം ധരിച്ചത് എന്ന് അമലു സമ്മതിച്ചു.

അവിവാഹിതയായ അമലു കട്ടപ്പനയിലെ വനിതാ ഹോസ്റ്റലിൽ സഹോദരിക്കൊപ്പം ആണ് താമസിക്കുന്നത്. അമലു ഗർഭിണിയാണെന്ന വിവരം സഹോദരിക്ക് അറിയില്ലായിരുന്നു. പുലർച്ചയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോൾ ചായ കൊണ്ടുവരാൻ എന്ന് പറഞ്ഞ് സഹോദരിയെ മുറിയിൽ നിന്നും പറഞ്ഞയച്ചു. പ്രസവിച്ചു തറയിൽ കുഞ്ഞ് വീഴുകയാണ് ഉണ്ടായത്. തറയിൽ വീണ കുഞ്ഞിന്‍റെ തലയ്ക്ക് ക്ഷതം സംഭവിച്ചിരുന്നു. പിന്നീട് കുഞ്ഞിനെ തുണിയിൽ കെട്ടി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് ചെയ്തത്.

ചായയുമായി വാർഡനും സഹോദരിയും മുറിയിലെത്തിയപ്പോൾ യുവതി നിലത്തിരിക്കുകയായിരുന്നു. വാർഡൻ തിരികെ പോയതിനുശേഷം സഹോദരിയോട് അമലു കാര്യങ്ങൾ വ്യക്തമാക്കി. ഹോസ്റ്റലിലെ മറ്റുള്ളവർ അറിയാതിരിക്കാൻ രണ്ടുപേരും മണിക്കൂറോളം മുറിയിൽ തങ്ങി. അതിരാവിലെ മൂലമറ്റത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തിയപ്പോഴാണ് ഹോസ്റ്റൽ അധികൃതർ വിവരമറിയുന്നത്. പോലീസിൽ വിവരം അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുഞ്ഞിൻറെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും ക്ഷതമേറ്റിട്ടുണ്ട് എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം അമലുവിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊറോണ പരിശോധനയ്ക്കായി തൃശ്ശൂരിലെ ക്വാറന്റൈൻ സെൻററിലേക്ക് കൊണ്ടുപോയി.

Share
അഭിപ്രായം എഴുതാം