സ്വകാര്യ ക്വാറന്റൈന്‍ കേന്ദ്രത്തിലെ സംഘര്‍ഷം ഒരാള്‍ കൂടി അറസ്റ്റില്‍

കൂത്തുപറമ്പ്: കൂത്തുപറമ്പിന് സമീപം പാറാലിലെ സ്വകാര്യ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞദിവസം നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെകൂടി അറസ്റ്റുചെയ്തു. കോഴിക്കോട്  നടുവണ്ണൂര്‍ സ്വദേശി  യുകെ ദില്‍ഷാദി(25) നെയാണ്  അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 6 പേരെ നേരത്തേ അറസ്റ്റ്  ചെയ്തിരുന്നു. 

2020 ആഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ടോടെയാണ്  സംഘര്‍ഷമുണ്ടായത്. ക്വാറന്‍റൈന്‍ അവസാനിച്ച്  പുറത്തു പോകുന്ന നടുവണ്ണൂര്‍ സ്വദേശിയായ ദില്‍ഷാദിനെ തട്ടിക്കൊണ്ടു പോകാനുളള ശ്രമാണ്  സംഘര്‍ഷത്തിനിടയാക്കിയത്. വിദേശത്തുനിന്നെത്തിച്ച സാധനങ്ങള്‍ പങ്കുവയ്ക്കുന്നതിനെ ചൊല്ലി  രണ്ടു വിഭാഗങ്ങള്‍  തമ്മലുണ്ടായ തര്‍ക്കമാണ്കൂട്ടത്തല്ലില്‍ കലാശിച്ചതെന്നാണ്  അറിയുന്നത്. പോലീസ് സ്ഥലത്തെത്തിയതോടെ അക്രമികള്‍ പിന്‍ വാങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുമായി 14 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം