പാര്‍ലമെന്റിന് സമീപത്ത് നിന്ന് കോഡ് വാക്കുകള്‍ നിറഞ്ഞ ഒരു പേപ്പറുമായി യുവാവിനെ പിടികൂടി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പരിസരത്ത് സംശയാസ്പദകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. രണ്ട് തിരിച്ചറിയല്‍ രേഖകളും കോഡ് വാക്കുകള്‍ നിറഞ്ഞ ഒരു പേപ്പറും വ്യത്യസ്ത പേരുകളുള്ള ഒരു ആധാറും ഡ്രൈവിംഗ് ലൈസന്‍സും പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹി വിജയ് ചൗക്കില്‍ നിന്നാണ് ഇയാളെ സിആര്‍പിഎഫ് പിടികൂടിയത്. ജമ്മു കശ്മീരിലെ ബുധാം ജില്ലയിലെ രാത്ത്സൂണ്‍ സ്വദേശിയാണ് ഇയാളെന്നാണ് പ്രാഥമിക നിഗമനം.

ഡ്രൈവിംഗ് ലൈസന്‍സില്‍ ഫിര്‍ദൗസ് എന്ന പേരും ആധാറില്‍ മന്‍സൂര്‍ അഹമ്മദ് അഹെന്‍ഗര്‍ എന്ന പേരുമാണുള്ളത്. 2016ല്‍ ഡല്‍ഹിയിലെത്തി താമസമാക്കിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിയെന്നും, ആ സമയം ഡല്‍ഹിയില്‍ നില്‍ക്കുകയാണെന്നുമാണ് പിന്നീട് പറഞ്ഞത്. ഇയാളുടെ പേര് കൃത്യമാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിസാമുദ്ദീനിലെ ജാമിയ മസ്ജിദ് മേഖലയില്‍ താമസിച്ച് വരികയാണെന്നും പറയുന്നു.

Share
അഭിപ്രായം എഴുതാം