ഐസ്ക്രീമിന് 10 രൂപ അധികം കൂളിംഗ് ചാർജ് ഈടാക്കി. രണ്ടു ലക്ഷം രൂപ പിഴ വിധിച്ച് കോടതി.

മുംബൈ: ഐസ്ക്രീം പായ്ക്കറ്റിന് അധികം പണം ഈടാക്കി. രണ്ടു ലക്ഷം രൂപ പിഴ നൽകാൻ വിധിച്ച് കോടതി.ഐസ്ക്രീം പായ്ക്കറ്റിന് 10 രൂപ അധികം വാങ്ങിയെന്ന പരാതിയിലാണ് മുംബൈ സെന്‍ട്രലിലുളള വെജിറ്റേറിയന്‍ റെസ്റ്റോറന്റിന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പിഴയിട്ടത്. ആറു വർഷങ്ങൾക്ക് ശേഷമാണ് വിധി.

2015ല്‍ പൊലീസ് സബ് ഇന്‍സ്പക്ടറായ ഭാസ്കര്‍ ജാധവ് ആണ് ഹോട്ടലിനെതിരെ പരാതി  നല്‍കിയത്. 165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ ഈടാക്കിയെന്നായിരുന്നു പരാതി. ഹോട്ടലിനകത്തേക്ക് പ്രവേശിക്കാതെ കൗണ്ടറിൽ നിന്നാണ് ഐസ്ക്രീം വാങ്ങിയത്.കടയും റെസ്‌റ്റോറന്റും തമ്മില്‍ വ്യത്യാസമുണ്ടെന്നും കൂളിംഗ് ചാര്‍ജ്ജാണ് ഈടാക്കിയതെന്നുമായിരുന്നു റെസ്‌റ്റോറന്‍റിന്‍റെ വാദം .

ജാധവ് പരാതിയ്ക്കൊപ്പം ബില്ലും ഹാജരാക്കിയിരുന്നു.
റെസ്റ്റോറന്റ് സേവനങ്ങള്‍ ഒന്നും ആവശ്യപ്പെടാത്ത ഉപഭോക്താവില്‍ നിന്ന് അധിക തുക ഈടാക്കുന്നത്  ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം