ഫാൻ ചൂടായി ഉരുകി വീണ് കർട്ടണ് തീ പിടിച്ചതാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് കാരണമെന്ന് എന്ന് പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ട്

തിരുവനന്തപുരം: ഫാൻ ചൂടായി ഉരുകിവീഴുകയും അതിൽ നിന്ന് കർട്ടനിലേക്ക്
തീ പടരുകയും ചെയ്തതിനെ തുടർന്നാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തമുണ്ടായത്. പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എൻജിനീയർ നടത്തിയ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് നൽകി. പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ സുധാകരൻ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയെന്നും മന്ത്രി സുധാകരൻ പറഞ്ഞു

Share
അഭിപ്രായം എഴുതാം