പോലീസുകാരിയെ സഹപ്രവർത്തകൻ ക്വാറൻറീൻ കേന്ദ്രത്തിൽ ബലാത്സംഗം ചെയ്തു

ജംഷഡ്‌പൂര്‍: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സഹപ്രവര്‍ത്തകയെ പോലിസുകാരന്‍ ബലാല്‍സംഗം ചെയ്തു.

യുവതിയും പോലിസ് കോൺസ്റ്റബിൾ അനില്‍ കുമാറും ജോലിയിലുണ്ടായിരുന്ന ആ​ഗസ്ത് 20 നാണ് സംഭവം നടന്നത്. യുവതി ചൊവ്വാഴ്ച ഔദ്യോഗിക പരാതി നല്‍കിയതിന് പിന്നാലെ അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു.

താഴത്തെ നിലയിൽ കൊറോണ വൈറസ് വ്യാപനം കൂടുതലാണ് എന്ന കാരണം പറഞ്ഞ് പ്രതി തന്നെ കേന്ദ്രത്തിന്റെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്ന് യുവതി ആരോപിച്ചു. അനില്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം