മിന്നൽ മുരളി ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

കൊച്ചി: ടോവിനോയുടെ പുതിയ ചിത്രം മിന്നൽ മുരളി പ്രദർശനത്തിന് കാത്തിരിക്കുകയാണ്.

ഗോദക്ക് ശേഷം ബേസിൽ ജോസഫ് – ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് 25ന് പുറത്ത് വിടും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിൽ ടോവിനോയെ കൂടാതെ തമിഴ് നടൻ ഗുരു സോമസുന്ദരവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ചിത്രം നിർമ്മിക്കുന്നു

Share
അഭിപ്രായം എഴുതാം