തൊടിയൂർ ദക്ഷിണ കാശി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയ യുവാവ് അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളി തൊടിയൂർ, മുഴങ്ങോടി ഭക്തി വിലാസം ബംഗ്ലാവിൽ ലക്ഷ്മണൻ്റെ മകൻ ലാർസൺ ലക്ഷ്മണന്‍ (40) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് സംഭവം. ഇയാളുടെ വീടിന് സമീപമുള്ള കൊറ്റിനാക്കാല ദക്ഷിണകാശി ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന് മാടൻ സ്വാമിയുടെ വിഗ്രഹവും കാണിക്ക വഞ്ചിയും നിലവിളക്കും തകർത്തു.

ക്ഷേത്രഭരണസമിതി നൽകിയ പരാതിയിലാണ് കരുനാഗപ്പളളി പോലീസ് പ്രതിയെ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം