തട്ടികൊണ്ടുപോയ തൃണമൂല്‍ നേതാവിന്റെ 10 വയസുകാരന്‍ മകന്റെ മൃതദേഹം കണ്ടെത്തി

മാല്‍ഡ: പശ്ചിമബംഗാളില്‍ മൂന്ന് ദിവസം മുന്‍പ് തട്ടികൊണ്ടുപോയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ മൃതദഹേം കണ്ടെത്തി. 10 വയസുകാരന്റെ മൃതദേഹം വീടിന് സമീപത്ത് നിന്നാണ് ലഭിച്ചത്. തൃണമൂല്‍ പഞ്ചായത്ത് അംഗം ആയിഷാ ബീവിയുടെ മകന്‍ ഫാറുഖാണ് കൊല്ലപ്പെട്ടത്. ശരീരം മുഴുവന്‍ മുറിവുകളുമായാണ് നാലാം ക്ലാസുകാരന്റെ ശരീരം കണ്ടെത്തിയത്.

50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് കുട്ടിയെ തട്ടി കൊണ്ട് പോയിരുന്നത്. സംഭവത്തില്‍ പ്രതികളുടെ ഫോണ്‍ ട്രാക്ക് ചെയ്ത പോലിസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റഷീദ്ദുല്‍ ശെയ്ഖ്, രാംജാന്‍ ശെയ്ഖ് എന്നിവരാണ് പിടിയിലായത്. കുടുംബങ്ങള്‍ തമ്മിലുള്ള മുന്‍കാല വൈരാഗ്യമാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് പോലിസിന്റെ നിഗമനം.

Share
അഭിപ്രായം എഴുതാം