പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം 5 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു

ന്യൂഡല്‍ഹി: പി‌. എം. സ്ട്രീറ്റ് വെൻ‌ഡേഴ്സ് ആത്മ നിർഭർ‌ നിധി (പി‌.എം.സ്വനിധി) പദ്ധതിയുടെ കീഴിൽ വായ്പ ലഭിച്ചവരുടെ എണ്ണവും അപേക്ഷകളുടെ എണ്ണവും, പദ്ധതി ആരംഭിച്ച് 41 ദിവസത്തിനുള്ളിൽ യഥാക്രമം 1 ലക്ഷവും 5 ലക്ഷവും കടന്നു. 2020 ജൂലൈ 02 മുതലാണ് വായ്പ വിതരണം ആരംഭിച്ചത്. 

‘ആത്മ നിർഭർ ഭാരത് അഭിയാൻ’ -ന്റെ ഭാഗമായാണ് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പി.എം.സ്വനിധി പദ്ധതി ആരംഭിച്ചത്. കോവിഡ്-19 ലോക്ക്ഡൌണിനു ശേഷം നഗര പ്രദേശങ്ങളിലെയും, നഗര പ്രാന്തങ്ങളിലെയും, ഗ്രാമപ്രദേശങ്ങളിലെയും 50 ലക്ഷത്തോളം വഴിയോര കച്ചവടക്കാർക്ക് കച്ചവടം പുനരാരംഭിക്കുന്നതിന്, 1 വർഷം കാലാവധിയിൽ 10,000 രൂപ വരെയുള്ള ഈട് രഹിത പ്രവർത്തന മൂലധന വായ്പകൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്കും റീജണല്‍ റൂറല്‍ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും എസ്എച്ച്ജി ബാങ്കുകള്‍ക്കും പുറമേ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെയും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെയും വായ്പ നല്കാൻ ചുമതലപ്പെടുത്തിക്കൊണ്ട്  ‘ബാങ്കുകളെ വഴിയോരക്കച്ചവക്കാരുടെ വാതിൽപ്പടിയിലേക്ക്’ എത്തിക്കാൻ സ്വാനിധി പദ്ധതി വിഭാവനം ചെയ്യുന്നു.

സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) പദ്ധതി നിർവ്വഹണത്തിൽ സഹകരിക്കുന്നു. സംയോജിത ഐ.ടി. പ്ലാറ്റ്ഫോം ആയ pmsvanidhi.mohua.org.in,വെബ് പോർട്ടൽ, മൊബൈൽ ആപ്പ് എന്നിവയിലൂടെ പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1645345

Share
അഭിപ്രായം എഴുതാം