സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് വന്നു മരിച്ചവരുടെ എണ്ണം 25 ആയി.

മഞ്ചേരി : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ്(82) മരിച്ചത്. റിയാദില്‍ നിന്നും വന്ന ആളാണ് മുഹമ്മദ്. ശനിയാഴ്ച (04-07-2020) രാത്രിയാണ് മരണമടഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച (05-07-2020) സ്രവം പരിശോധിച്ചതിന്റെ ഫലം വന്നു. കൊറോണയായിരുന്നു എന്ന് സ്ഥിരീകരിച്ചു.

ജൂണ്‍ 29-ന് റിയാദില്‍ നിന്നെത്തി. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളോടെ വാളാഞ്ചേരി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പനി അധികമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചു. അര്‍ബുദ രോഗിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് വന്നു മരിച്ചവരുടെ എണ്ണം 25 ആയി.

Share
അഭിപ്രായം എഴുതാം