പ്രണയം നടിച്ച് പീഡിപ്പിച്ച് ഫോണില്‍ പകര്‍ത്തി നിരവധി സ്ത്രീകളില്‍നിന്ന് പണംതട്ടിയ കാശിക്ക് തുണ അപ്പന്‍; രഹസ്യങ്ങളടങ്ങിയ ഫോണും ലാപ്‌ടോപും ഒളിപ്പിച്ചതിന് പിടിയിലായി

നാഗര്‍കോവില്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയംനടിച്ച് സ്വകാര്യ വീഡിയോകളെടുത്ത ശേഷം പെണ്‍കുട്ടികളില്‍നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച പ്രതി കാശിയുടെ പിതാവ് തങ്കപാണ്ഡ്യനെ സിബിസിഐഡി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ സൂക്ഷിച്ചിരുന്ന ലാപ്ടോപ്, പെന്‍ഡ്രൈവ് എന്നിവ ഒളിപ്പിച്ചതിനാണ് തങ്കപാണ്ഡ്യനെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത കാശിയുടെ കൂട്ടാളികളായ നാഗര്‍കോവില്‍ സ്വദേശിയായ ഡസന്‍ ജിനോയെയും ദിനേശിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതി കന്യാകുമാരി എസ്പി ശ്രീനാഥിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാശി പിടിയിലായത്. തിരുനെല്‍വേലി സിബിസിഐഡി ഡിഎസ്പി അനില്‍കുമാറിനാണ് അന്വേഷണച്ചുമതല.

Share
അഭിപ്രായം എഴുതാം