കൊല്ലത്ത് ഒരു കൊറോണ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ മരണം 22 ആയി.

കൊല്ലം: സംസ്ഥാനത്ത്‌ ഒരു കൊറോണ മരണം കൂടി. മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. ചൊവ്വാഴ്ച (23-06-20) ന് രാവിലെയാണ് മരണം സംഭവിച്ചത്. കോട്ടയം പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.

ഡൽഹിയിൽ നിന്നും എത്തിയ വസന്ത കുമാറിന് ജൂൺ 17നാണ് ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊറോണ മരണം 22 ആയി.

Share
അഭിപ്രായം എഴുതാം