കോവിഡ് 19: തിരുവനന്തപുരം ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, ജില്ലാ കളക്ടര്‍ അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.

ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാനും കണ്ടൈന്മെന്റ് സോണുകളില്‍ നിരീക്ഷണം ഉറപ്പുവരുത്താനും പഞ്ചായത്ത് സമിതികള്‍ കൂടുതല്‍ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്നതും നിരീക്ഷണം കൂടുതല്‍ ശക്തമാക്കുന്നതും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കും. സംസ്ഥാന തലത്തിലെ സര്‍വ്വകക്ഷി യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം വി. ശിവന്‍കുട്ടി, കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ശിഹാബുദ്ദീന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ്, സിപിഐ ജില്ലാ സെക്രട്ടറി ജി. ആര്‍. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4890/Covid;-All-party-meeting.html

Share
അഭിപ്രായം എഴുതാം