പൈനാപ്പിളില്‍ പടക്കംവച്ച് ആനയെ കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

പാലക്കാട്: അമ്പലപ്പാറ വനമേഖലയില്‍ കാട്ടാനയെ പൈനാപ്പിളില്‍ വന്‍ സ്ഫോടനശേഷിയുള്ള പടക്കംവച്ച് കൊന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ തോട്ടം തൊഴിലാളികളായ മൂന്നു പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ അറസ്റ്റില്‍. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സനാണ് അറസ്റ്റിലായത്. അമ്പവപ്പാറ മേഖലയില്‍ കൃഷി ചെയ്യുന്നയാളാണ് വില്‍സന്‍.

മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയിലാണ് 15 വയസ് തോന്നിക്കുന്ന പിടിയാന ചരിഞ്ഞത്. പടക്കം ഒളിപ്പിച്ചുവച്ച പൈനാപ്പിള്‍ തിന്നപ്പോള്‍ പൊട്ടിത്തെറിച്ച് മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നു. മുറിവുപഴുത്തതോടെ തീറ്റയും വെള്ളവും എടുക്കാന്‍ കഴിയാതെ കാട്ടാന പുഴയിലെ വെള്ളത്തില്‍ മുഖംതാഴ്ത്തി വേദന കടിച്ചമര്‍ത്തി നില്‍ക്കുകയായിരുന്നു. മെയ് 23ന് പുഴയില്‍ അവശനിലയില്‍ കണ്ട ആനയെ വനപാലകര്‍ കാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ ശ്രമിച്ചെങ്കിലും പോയില്ല. കരയിലെത്തിച്ച് ചികിത്സ നല്‍കാന്‍ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നെങ്കിലും 27ന് ഉച്ചയോടെ പിടിയാന ചരിയുകയായിരുന്നു.

Share
അഭിപ്രായം എഴുതാം