കൊടുമണ്ണില്‍ കാര്‍ഷിക കര്‍മ്മസേന പരിശീലന പരിപാടിക്ക് തുടക്കമായി

പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി കാര്‍ഷിക കര്‍മസേന പരിശീലന പരിപാടിക്ക് തുടക്കമായി. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷിക കര്‍മസേനയില്‍ 30 അംഗങ്ങളാണുള്ളത്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ കാര്‍ഷിക കര്‍മസേന ചെയര്‍മാന്‍ എന്‍.ആര്‍ പ്രസാദ്, കൃഷി ഓഫീസര്‍ ആദില, കൃഷിവകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83838

Share
അഭിപ്രായം എഴുതാം