ചൈനീസ് ആപ്പുകള്‍ കണ്ടെത്താനുള്ള ആപ്പിന് പ്രചാരമേറുന്നു

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ കണ്ടെത്താനുള്ള ആപ്പിന് പ്രചാരമേറുകയാണ്. ‘റിമൂവ് ചൈന ആപ്‌സ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് വന്‍ ഹിറ്റായി മാറുന്നത്. ഉപയോക്താക്കളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ചൈനീസ് ആപ്പുകള്‍ കണ്ടെത്തി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള നിര്‍ദേശം നല്‍കുകയാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. ജയ്പൂരിലെ വണ്‍ടച്ച് ആപ്പ് ലാബ്‌സ് വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ രണ്ടാഴ്ചയ്ക്കിടെ 10 ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തു.

‘റിമൂവ് ചൈന ആപ്‌സ്’ നിലവില്‍ ആന്‍ഡ്രോയ്ഡില്‍ മാത്രമാണു ലഭ്യമാവുന്നത്. 3.5 എംബി സൈസുള്ള ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാവും. നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചൈനീസ് അപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ ‘ഇപ്പോള്‍ സ്‌കാന്‍ ചെയ്യുക’ ബട്ടണ്‍ ധാരാളം മതിയാകും. ഈ ആപ്പിലുള്ള ബിന്‍ ഐക്കണിലേക്ക് ഡ്രാഗ് ചെയ്താല്‍ ചൈനീസ് അപ്ലിക്കേഷനുകള്‍ ഇല്ലാതാവും.

Share
അഭിപ്രായം എഴുതാം