കറുത്ത വർഗ്ഗക്കാരനെ കൊലപ്പെടുത്തിയ പോലീസ് ഓഫീസറുടെ ഭാര്യയും മിനിസോട്ടയിലെ സൗന്ദര്യറാണിയുമായ യുവതി വിവാഹമോചനം തേടി വക്കീൽ നോട്ടീസ് അയച്ചു

മിനിയാപോലീസ് : കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് (40) നെ കസ്റ്റഡിയിലെടുക്കുകയും റോഡിൽ വച്ച് പോലീസ് വണ്ടിയുടെ പിന്നിൽ ചവിട്ടി വീഴ്ത്തി കാൽമുട്ടു കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസിൽ നിന്ന് പുറത്താക്കപ്പെടുകയും കൊലക്കുറ്റം ആരോപിക്കുകയും ചെയ്യപ്പെട്ട പോലീസ് ഓഫീസർ ഡെറിക് ചാവിന്റെ ഭാര്യ കെല്ലി വിവാഹമോചനം നേടി വക്കീൽ നോട്ടീസ് നൽകി. കൊല്ലപ്പെട്ട ജോർജിൻറെ കുടുംബാംഗങ്ങളോട്‌ അഗാധമായ അനുഭാവം പ്രകടിപ്പിച്ച അവർ ഭർത്താവിനെപ്പറ്റി കുറ്റങ്ങളൊന്നും ആരോപിച്ചിട്ടില്ല. എന്നാൽ തൻറെ കുടുംബാംഗങ്ങൾക്കും വൃദ്ധരായ മാതാപിതാക്കൾക്കും മറ്റു ബന്ധുക്കൾക്കും ഈ ബന്ധം തുടർന്നാൽ വലിയ പ്രശ്നങ്ങളാണ് സമൂഹത്തിൽനിന്ന് ഉണ്ടാകാൻ പോകുന്നത്. അവരുടെ അവസ്ഥ പരിഗണിച്ച് ഈ വിവാഹത്തിൽനിന്ന് ഒഴിയേണ്ടത് ആവശ്യമാണ് എന്ന് കെല്ലി പറയുന്നു.

Share
അഭിപ്രായം എഴുതാം