വൈറലാകുന്ന പോസ്റ്റുകള്‍ ഒറിജിനല്‍ അക്കൗണ്ട് ആണോയെന്ന് ഫേസ്ബുക്ക് പരിശോധിക്കും

ന്യൂഡല്‍ഹി: വൈറലാകുന്ന പോസ്റ്റുകള്‍ ഒറിജിനല്‍ അക്കൗണ്ടില്‍നിന്ന് ആണോയെന്ന് ഇനി ഫേസ്ബുക്ക് പരിശോധിക്കും. വെരിഫൈ ചെയ്ത് ഫേക്ക് അല്ലെന്ന് ഉറപ്പുവരുത്തിയ അക്കൗണ്ടുകള്‍ക്കു മാത്രമാവും ഇനി ഇത്തരത്തില്‍ പ്രചാരം ലഭിക്കുക. വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടേയും അത് പങ്കുവയ്ക്കുന്ന ആളുകളുടേയും ആധികാരികത ഉറപ്പുവരുത്താനാണ് ഫേസ്ബുക്കിന്റെ നീക്കം. ഫേക്ക് അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ക്ക് വന്‍ പ്രചാരം ലഭിക്കുന്നത് നിയന്ത്രിക്കും. അത്തരം പോസ്റ്റുകള്‍ ആളുകള്‍ക്കു മുന്നിലെത്തുന്നത് തടയുകയും ചെയ്യും.

ഫേസ്ബുക്കില്‍ വന്‍ സ്വീകാര്യത നേടുന്ന പോസ്റ്റുകളുടെ ഉറവിടത്തിന്റെ ആധികാരികത ഉറപ്പാക്കാനാണിത്. കുറ്റകരമായ ഉള്ളടക്കങ്ങള്‍ ഷെയര്‍ചെയ്യാന്‍ പലരും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. അക്കൗണ്ടുകള്‍ തിരിച്ചറിയുന്നത് അത്തരം കുറ്റവാളികളെ പിടികൂടാന്‍ ഫേസ്ബുക്കിന് സഹായകമാവും. ഫേസ്ബുക്ക് പേജ് ഉടമകള്‍ക്ക് വേണ്ടിയുള്ള കര്‍ശന നിര്‍ദേശമാണിത്. ഷെയര്‍ പോസ്റ്റുകളിലൂടെ പേജുകള്‍ക്കും അക്കൗണ്ടുകള്‍ക്കും വന്‍ പ്രചാരം നേടിക്കൊടുക്കല്‍ ഇനി അത്ര എളുപ്പമാവില്ലെന്ന് സാരം.

Share
അഭിപ്രായം എഴുതാം