മലപ്പുറം: കാവന്നൂര്‍ വടക്കുമല കാരപറമ്പ് റോഡില്‍ വാഹന ഗതാഗത നിയന്ത്രണം

മലപ്പുറം: കാവന്നൂര്‍ വടക്കുമല കാരപറമ്പ് റോഡില്‍ പാര്‍ശ്വഭിത്തിയുടെ പ്രവൃത്തി മെയ് 28 മുതല്‍ നടക്കുന്നതിനാല്‍  പ്രവൃത്തി തീരുന്നത് വരെ   കാരാപറമ്പില്‍ നിന്ന് മേലേമുക്ക് വഴി പോകേണ്ട വാഹനങ്ങള്‍ ചെങ്ങര വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പറമ്പിലങ്ങാടി-അമ്പലവട്ടം-എടരിക്കോട് റോഡില്‍  നാളെ (മെയ് 27) മുതല്‍ നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ദേശീയപാത 66 വഴി തിരിഞ്ഞ് പോകണമെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83001

Share
അഭിപ്രായം എഴുതാം