കോഴിയിറച്ചി വില പുതുക്കി നിശ്ചയിച്ചു

വയനാട്‌ : ബ്രോയിലര്‍ കോഴിയിറച്ചിയുടെ മൊത്ത വിതരണ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒരു  കിലോ ബ്രോയിലര്‍ കോഴിയിറച്ചിയ്ക്ക് 225 രൂപയായും ഒരു കിലോ ജീവനുളള കോഴിക്ക്  155 രൂപയായും വില നിശ്ചയിച്ച്  ജില്ലാ കളക്ടര്‍ ഉത്തരവായി.  ജില്ലയില്‍ ചെറുകിട കോഴിക്കച്ചവടക്കാര്‍ക്ക് കിട്ടുന്ന കോഴിയുടെ മൊത്ത വിലയും കൈകാര്യ ചെലവുകളും പരിഗണിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നത്. വരുന്ന ഒരാഴ്ചത്തേക്കാണ് പുതുക്കിയ വില പ്രാബല്യത്തിലുണ്ടാവുക. ആവശ്യമെങ്കില്‍ വില സൂചികയുടെ അടിസ്ഥാനത്തില്‍ വീണ്ടും വില പുതുക്കി നിശ്ചയിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  അധിക വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കും.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83013

Share
അഭിപ്രായം എഴുതാം