തിരുവില്വാമല: പൈപ്പ് നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ വീണുമരിച്ചു. അപ്പേക്കാട്ടുപടി രാമന്‍(രാജന്‍- 66) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. രാജനും മകന്‍ സുജീഷും മഴവെള്ളം പോകാനുള്ള പൈപ്പ് ശരിയാക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച സുജീഷിനും പരിക്കേറ്റു. ഭാര്യ: സരോജിനി. മക്കള്‍: സുജിത, സുജീഷ്, രജിത. മരുമക്കള്‍: രാഹുല്‍, പ്രമോദ്, അനുഷ.
പൈപ്പ് നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ വീണുമരിച്ചു
