സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം കിഫ്ബിയിലൂടെ സാധ്യമാകും

തിരുവനന്തപുരം: സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം കിഫ്ബിയിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി കേരളത്തിന്റെ പുനരുജ്ജീവനത്തിന്റെ തനതു വഴിയാണ്. 54,391 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിക്കാനായി.

ഈ സാമ്പത്തിക വർഷം കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം ചെലവ് വർധനയാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് അർഹമായ സഹായം ലഭിക്കാത്തത് ഗുരുതരമായ അവസ്ഥയാണ്. വരുമാനത്തിന് തനതായ വഴി കണ്ടെത്തേണ്ടിവരും. പശ്ചാത്തല വികസനത്തിന് ബഡ്ജറ്റിന് പുറത്തു നിന്ന് ധനസമാഹരണം ലക്ഷ്യമിട്ടാണ് കിഫ്ബി പുനസംഘടിപ്പിച്ചത്. 50,000 കോടി രൂപയുടെ വികസനം നടപ്പാക്കാനാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82927

Share
അഭിപ്രായം എഴുതാം