സിനിമമേഖലയെ കൊറോണ നിശ്ചലമാക്കിയപ്പോള്‍ ബോളിവുഡ് നടന്‍ തെരുവില്‍ കച്ചവടം ആരംഭിച്ചു

ഡല്‍ഹി: കൊറോണ മൂലം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതം വഴിമുട്ടിയ ബോളിവുഡ് നടന്‍ പഴവര്‍ഗ വ്യാപാരവുമായി തെരുവില്‍. നടന്‍ സൊളാങ്കി ദിവാകറാണ് ഫുട്പാത്ത് വ്യാപാരം തുടങ്ങിയത്. ആയുഷ്മാന്‍, ഡ്രീം ഗേള്‍, ഹവാ, ഹല്‍ക്കാ, തിത്ലി, സോഞ്ചിരിയ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച നടനാണ് ദിവാകര്‍. ആദ്യകാലങ്ങളില്‍ വീട്ടുജോലി ചെയ്തിരുന്ന ദിവാകര്‍ പിന്നീട് പഴവര്‍ഗങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. ഏറെനാളത്തെ കഷ്ടപ്പാടുകള്‍ക്കു ശേഷമാണ് കുറേ സിനിമകളില്‍ മുഖംകാണിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസുകള്‍ മുടങ്ങിയതോടെ സിനിമയിലെ തുടര്‍ന്നുള്ള അവസരവും നഷ്ടമായി. രണ്ട് മാസമായി ജോലി ഇല്ലാതായതോടെയാണ് സൗത്ത് ഡല്‍ഹിയിലെ തെരുവുകളില്‍ ഇദ്ദേഹം പഴങ്ങള്‍ വില്‍ക്കുന്നത്.

Share
അഭിപ്രായം എഴുതാം