കൊറോണ രോഗബാധയുടെ കാലത്ത് മാധ്യമ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റിയുള്ള വീഡിയോയും ഗാനവും ഹിറ്റാവുന്നു.

തൃശ്ശൂർ : കൊറോണക്കാലത്ത് നിരവധി പാട്ടുകൾ തയ്യാറാക്കപ്പെട്ടു. പലതും ഹിറ്റായി മാറി. ഹിറ്റ് ഗാനങ്ങളെ പറ്റി വാർത്തകൾ എഴുതിയും ദൃശ്യ വൽക്കരിച്ചു ജനങ്ങളിൽ എത്തിച്ചതും മാധ്യമ പ്രവർത്തകരാണ്. എല്ലാ സത്യങ്ങളും വസ്തുതകളും സംഭവങ്ങളും ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി എല്ലായിപ്പോഴും കർമ്മനിരതരായിരിക്കുന്നവരാണ് മാധ്യമപ്രവർത്തകർ. ഇപ്പോൾ മാധ്യമപ്രവർത്തകരെ പറ്റിയുള്ള ഗാനമാണ് ഏറ്റവുമൊടുവിൽ ഹിറ്റായി കൊണ്ടിരിക്കുന്നത് .

കോവിഡ് കാലത്ത് ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഐക്യദാർഡ്യം അറിയിച്ചുകൊണ്ട് ആവിഷ്ക്കരിച്ച ഗാനമാണ് ഫോർത്ത് എസ്റ്റേറ്റ്. ഭരണകൂടത്തോടും, ജനങ്ങളോടും ഒപ്പം നിന്ന് അവിശ്രമം കർമ്മനിരതരാകുന്ന അച്ചടി, ദൃശ്യമാധ്യമങ്ങളിലെ വാർത്താ ലേഖകരും, എഡിറ്റർമാരും, വീഡിയോഗ്രാഫർമാരും, അവതാരകരും, അണിയറപ്രവർത്തകരും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമാണ്. പ്രാദേശികമാധ്യമ പ്രവർത്തകരുൾപ്പെട്ട കർമ്മനിരതരായ ഒരു പറ്റമാളുകളുടെ സേവനം ഈ രംഗത്ത് ശ്രദ്ധേയമാണ്. ‘വാർത്തകൾ പകർത്തിടും, നേർവഴി തെളിച്ചിടും…’ എന്നാരംഭിക്കുന്ന ഈ ഗാനം എഴുതിയത് കവിയും മാധ്യമപ്രവർത്തകനുമായ ആൻ്റണി മുനിയറയാണ്. പ്രശസ്ത സംഗീതസംവിധായകൻ തങ്കച്ചൻ പാല ഈണം നൽകിയ ഈ ഗാനം പാടിയത്.

ഹണി, രാജേഷ് അടിമാലി, മനോജ് പുത്തൻപുരയ്ക്കൽ, രാഹുൽ രാജ്, യോഗേഷ് ശശിധരൻ, ഷമീർ ഷംസുദ്ദീൻ,ടിൻ്റു രാജ്കുമാർ, ശ്രേയ ശ്രീകുമാർ എന്നിവർ ചേർന്നാണ്. മാധ്യമപ്രവർത്തകരായ തങ്കച്ചൻ പീറ്റർ, എം.സി.ബോബൻ, ദീപു വർഗീസ്, ഡി.സുനിൽകുമാർ, എൻ.കെ.രാജൻ എന്നിവരാണ് അണിയറശിൽപ്പികൾ.

കോവിഡ് കാലത്തെ മാധ്യമപ്രവർത്തനം പ്രമേയമാക്കിയ ആദ്യകലാസൃഷ്ടിയെന്ന സവിശേഷതയും ‘ഫോർത്ത് എസ്റ്റേറ്റേറ്റിനുണ്ട്’.ഗാനത്തിൻ്റെ വീഡിയോ ആൽബം മന്ത്രി എം.എം.മണി പ്രകാശനം ചെയ്തു.

Share
അഭിപ്രായം എഴുതാം