പോക്‌സോ കേസ് പ്രതിയായ ബംഗാളി അഞ്ചുവര്‍ഷത്തിനുശേഷം മലപ്പുറത്ത് പിടിയില്‍

മലപ്പുറം: പോക്‌സോ കേസിലെ പ്രതിയായ ബംഗാളി അഞ്ചുവര്‍ഷത്തിനുശേഷം മലപ്പുറത്ത് പിടിയിലായി. മലപ്പുറം എടക്കുളത്തുനിന്നാണ് അറസ്റ്റിലായത്. പശ്ചിമബംഗാളിലെ പൂര്‍വസ്ഥലി ഗ്രാമക്കാരനായ ബാപ്പി ഷെയ്ഖ് (26) ആണ് അറസ്റ്റിലായത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പൊലീസില്‍ പരാതി ലഭിച്ചയുടന്‍ ഇയാള്‍ മുങ്ങി. കൂലിപ്പണിക്കാരനായ പ്രതി ആറുമാസംമുമ്പ് തിരിച്ചുവന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണത്തിലായിരുന്നു. സിഐ ടി പി ഫര്‍ഷാദ്, എസ്‌ഐ ജലീല്‍ കറുത്തേടത്ത്, അഡീഷണല്‍ എസ്‌ഐ സി ഷിബു, സിപിഒമാരായ ലക്ഷ്മണന്‍, പ്രജീഷ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →