ജവാന്മാരുടെ വിരമിക്കൽ പ്രായം ഉയർത്തും

ഡല്‍ഹി: രാജ്യത്തെ മൂന്നു സേനകളിലെയും ജവാന്മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുമെന്ന് സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ഇതിനുള്ള നയം വൈകാതെ കൊണ്ടുവരും. 15 അല്ലെങ്കില്‍ 17 വര്‍ഷം മാത്രമാണ് ഒരു ജവാന്‍ സേവനം ചെയ്യുന്നത്. ഇവര്‍ 30 വര്‍ഷം സേവനം ചെയ്യണം. പരിശീലനംലഭിച്ച മനുഷ്യശക്തിയാണ് നഷ്ടപ്പെടുന്നത്. വേതനം, പെന്‍ഷന്‍ ഇനത്തില്‍ വലിയ തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തുന്നതെന്നും ജനറല്‍ റാവത്ത് വ്യക്തമാക്കി. കുറഞ്ഞ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയാല്‍ കര, നാവിക, വ്യോമ സേനകളിലെ 15 ലക്ഷം പുരുഷന്മാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

Share
അഭിപ്രായം എഴുതാം