ഫേസ് മാസ്‌ക് ധരിക്കൂ, പിഴ ഒഴിവാക്കൂ

തിരുവനന്തപുരം: ജോലിസ്ഥലത്തും പൊതുസ്ഥലത്തും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്‌കുകള്‍ വില്‍പനയ്ക്ക് വച്ചിട്ടുള്ളത് നിരുത്സാഹപ്പെടുത്താനും വില്‍പനയ്ക്കുള്ള മാസ്‌കുകള്‍ അണുവിമുക്തമാക്കിയ പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്താനും പോലീസ് മേധാവി നിര്‍ദേശിച്ചു.

Share
അഭിപ്രായം എഴുതാം