സഹോദരനെ അടിച്ചു ബോധം കെടുത്തി കിണറ്റിലിട്ട ശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഡല്‍ഹി: മധ്യപ്രദേശില്‍ സഹോദരനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന 18കാരിയെ ഏഴംഗസംഘം പീഡിപ്പിച്ചു. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. 21കാരനായ സഹോദരനെ കിണറ്റിലേക്ക് തള്ളിയിട്ടശേഷമാണ് സംഘം യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്നുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയിലായി. ശുഭം ബെലെ(22), സന്ദീപ് ഖാദിയ(23) എന്നിവരാണ് പ്രായപൂര്‍ത്തിയാവാത്തവര്‍ക്കൊപ്പം പിടിയിലായത്. പവന്‍ ബെലെ(24), ലോകേഷ് സോണി(22) എന്നിവരെ പിടികിട്ടാനുണ്ട്. ബുധനാഴ്ച യുവതി സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. രാത്രി എട്ടരയോടെ ഏഴ് പ്രതികളും ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തുകയും സഹോദരനെ കിണറ്റിലേക്ക് തള്ളിയിടുകയും തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിവരെ പ്രതികള്‍ യുവതിക്കെതിരേ അക്രമം തുടര്‍ന്നു. പ്രതികള്‍ സ്ഥലംവിട്ടശേഷം യുവതി കിണറ്റില്‍നിന്ന് സഹോദരനെ രക്ഷിച്ച് ഗ്രാമത്തിലെത്തുകയായിരുന്നുവെന്ന് കോട്‌വാലി പോലിസ് അധികൃതര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരേ ബലാല്‍സംഗം, തട്ടിക്കെണ്ടുപോവല്‍, വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം