പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി ഏപ്രിൽ 25: പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി. ആരോഗ്യ മന്ത്രാലയത്തിന്‍റെയും വിദേശകാര്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവില്‍ പറ‍യുന്നു. ശനിയാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്. കോവിഡ് 19 പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുവേണം മൃതദേഹങ്ങൾ കൊണ്ടുവരാൻ.

ജഗസീര്‍ സിംങ്, സഞ്ജീവ് കുമാര്‍, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേക്ക് തന്നെ തിരിച്ചയച്ചത്.

യു.എ.ഇയില്‍ മരിച്ച മൂന്ന്​ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച ശേഷം തിരിച്ചയച്ച നടപടി ഏറെ വിവാദമായിരുന്നു. വിമാനത്തില്‍ നിന്ന്​ ഇറക്കാന്‍ പോലും അനുവദിക്കാതെ മൃതദേഹങ്ങള്‍ തിരിച്ചയക്കുകയായിരുന്നു.

ജഗസീര്‍ സിംങ്, സഞ്ജീവ് കുമാര്‍, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേക്ക് തന്നെ തിരിച്ചയച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തി അപേക്ഷിച്ചിട്ടും അധികൃതര്‍ കനിഞ്ഞില്ലെന്ന്​ ആക്ഷേപമുണ്ട്​. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചശേഷം തിരിച്ചയച്ച നടപടി വേദനാജനകമാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ അഭിപ്രായപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം