കേരള പ്രവാസി കാര്യവകുപ്പ് കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ അര്‍ഹരായ പ്രവാസി മലയാളികള്‍ക്കുള്ള അടിയന്തര ധനസഹായ പദ്ധതി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത ആശങ്കയും പ്രതിസന്ധിയിലും കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസം പകരുന്നതിനായി താഴെപ്പറയുന്ന രീതിയില്‍ അടിയന്തര ധനസഹായം അനുവദിച്ച് ഉത്തരവാകുന്നു.

  1. കേരള പ്രവാസി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ഒറ്റതവണ ധനസഹായമായി 1000 രൂപ മാത്രം ആയിരം രൂപ വീതം അനുവദിക്കുന്നു.
  2. കേരള പ്രവാസി കേരളീയ ക്ഷേമ നിധിയില്‍ അംഗങ്ങള്‍ ആയിട്ടുള്ള കോവിഡ് പോസിറ്റീവായ എല്ലാവര്‍ക്കും 10,000 രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കുന്നു.
  3. 01-01-2020-നോ അതിനു ശേഷമോ വിദേശരാജ്യങ്ങളില്‍ നിന്നും വാലിഡ് പാസ്‌പോര്‍ട്ട്, വാലിഡ് ജോബ് വിസ എന്നിവയുമായി തിരിച്ചെത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ നില്‍ക്കുന്നവര്‍ക്കും ഈ കാലയളവില്‍ വിസയുടെ കാലാവധി അംഗീകരിച്ചവര്‍ക്കും 5000 രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കുന്നു.
  4. സാന്ത്വന പദ്ധതിയിലെ രോഗങ്ങളുടെ പട്ടികയില്‍ കോവിഡ്-19 കൂടി ഉള്‍പ്പെടുത്തി പോസിറ്റീവ് ആയി രോഗം സ്ഥിരീകരിച്ചിരിട്ടുള്ള എല്ലാ പ്രവാസികള്‍ക്കും 10000 രൂപയുടെ ധനസഹായം അനുവദിക്കുന്നു.

ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചുകൊണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിച്ച് ചുവടെ പ്രതിപാദിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് വേണ്ട നടപടികള്‍ നോര്‍ക്ക-റൂട്ട്‌സ് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്വീകരിക്കേണ്ടതാണ്.

Share
അഭിപ്രായം എഴുതാം