യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം ഏപ്രിൽ 18: തിരുവനന്തപുരം മംഗലാപുരത്ത് ഉറങ്ങികിടക്കുകയിയിരുന്ന യുവതിക്കുനേരെ ആസിഡ് ആക്രമണം. പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം. വീടിന്റെ ജനല്‍ ചില്ല് തകര്‍ത്താണ് പ്രതി ആക്രമണം നടത്തിയത്. അക്രമത്തില്‍ പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയയില്‍ പ്രവേശിപ്പിച്ചു. യുവതി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ആസിഡ് വീണ് യുവതിയുടെ മുഖത്തിനു ശരീരത്തിനും മാരകമായി പരിക്കേറ്റിട്ടുണ്ട്. യുവതിയോടുള്ള മുന്‍ വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

Share
അഭിപ്രായം എഴുതാം