ലോക്ക് ഡൗണ്‍ : നിയന്ത്രണങ്ങളില്‍ ഇളവിനായി കേന്ദ്രത്തിന്റെ അനുമതി വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി. ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍അനുമധി ഇല്ല. കേരളത്തില്‍ ഏപ്രില്‍ 20വരെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 20 നു ശേഷം ഏതെല്ലാം സംവിധാനങ്ങള്‍ക്കാണ് ഇളവു നല്‍കുക എന്നതിനെ കുറിച്ച് തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്നത്തെ മന്ത്രി സഭായോഗത്തില്‍ നടന്നു. അതിന്റെപൂര്‍ണ്ണ വിവരങ്ങള്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിടുമെന്ന് സൂചന. ലോക്ക്ഡൗണ്‍ മെയ് 3നാണ് അവസാനിക്കുക.കേരളത്തിന് സ്വന്തം നിലയ്ക്ക് ഹോട്‌സ്‌പോട്ടുകള്‍ മാറ്റാനാവില്ലെന്നും സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോട്‌സ്‌പോട്ടുകള്‍ നിശ്ചയിച്ചതെന്നുംകേന്ദ്ര സര്‍ക്കാര്‍. പട്ടികയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മാറ്റങ്ങള്‍ വരുത്താവൂ എന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളില്‍ നിന്നും മേഖലകളായി മാറുന്നതിനെ കുറിച്ച് കേന്ദ്രത്തോട് അനുമതി തേടുമെന്ന് കേരള സര്‍ക്കാരുകള്‍ അറിയിച്ചു. ഏതായാലും ഈ മാസം 20 നു ശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ നടപടി ഉണ്ടാകൂ.

Share
അഭിപ്രായം എഴുതാം