ചണ്ഡീഗഡ്: കൊറോണ വൈറസ്സിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ കൈ പിടിച്ചുയര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ രംഗത്ത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസ്വലേഷന്‍ വാര്‍ഡുകളില്‍ സേവനം ചെയ്യുന്നവര്‍ എന്നിവരുടെ വേതനം ഇരട്ടിയാക്കി വര്‍ിപ്പിച്ചു. സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇതിനു മുന്‍പ് കൃത്യനിര്‍വ്വഹണത്തിനിടെ വൈറസ് ബാധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 169 പേര്‍ക്കാണ് ഹരിയാനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരുമായും മരിച്ചവരുമായും അടുത്തിടപഴകിയവര്‍ കര്‍ശന നിരീക്ഷണത്തിലുമാണ് ഉള്ളത്.
ഹരിയാന: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി ഇരട്ടി ശമ്പളം
