മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പില്ല: നിയമസഭാ സമ്മേളനം മാര്‍ച്ച് 26വരെ നീട്ടി

ഭോപ്പാല്‍ മാര്‍ച്ച് 16: മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം സ്പീക്കര്‍ തള്ളി. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം ഈ മാസം 26 മാസം വരെ നീട്ടി. സമ്മേളനം പുനരാരംഭിക്കുമ്പോള്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാവൂ.

ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ പ്രതിസന്ധി ഉടലെടുത്തത്. ബിജെപി എംഎല്‍എമാരെല്ലാം സമ്മേളനത്തിനെത്തി. എന്നാല്‍ കോണ്‍ഗ്രസിന്‍റെ വിമത എംഎല്‍എമാര്‍ ഒഴികെയുള്ളവരാണ് എത്തിയത്. എംഎല്‍എമാരെ തിരികെയെത്തിക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണ്ണറെ അറിയിച്ചു.

Share
അഭിപ്രായം എഴുതാം