മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം മാര്‍ച്ച് 12: മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോടിന് പിന്നാലെ മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികളാണ് പക്ഷിപ്പനി ബാധിച്ചു ചത്തതായി സ്ഥിരീകരിച്ചത്. അധികൃതര്‍ ചത്ത കോഴികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ മലപ്പുറം കളക്ട്രേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പാലത്തിങ്ങല്‍ പ്രദേശത്തിന് ഒരു കിമീ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള തീയതിയും സമയക്രമവും ഉടനെ തീരുമാനിക്കും.

കോഴിക്കോട് ജില്ലയില്‍ നേരത്തെ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലും വേങ്ങരയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഈ രണ്ട് പ്രദേശങ്ങളിലും ഒരു കിമീ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം