ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുമെന്ന് മന്ത്രി മുരളീധരന്‍

ന്യൂഡല്‍ഹി മാര്‍ച്ച് 11: ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. ഇറാനില്‍ നിന്നുള്ള ആദ്യ സംഘത്തെ പ്രതിരോധ വകുപ്പിന്റെ വിമാനത്തില്‍ കൊണ്ടുവന്നിരുന്നു.

ഇറാനില്‍ ബാക്കിയുള്ള ഇന്ത്യക്കാരുടെ സാമ്പിളുകളും കൊണ്ടുവന്നിട്ടുണ്ട്. ഈ സാമ്പിളുകള്‍ പരിശോധിച്ചതിനുശേഷം തുടര്‍ നടപടികളുണ്ടാകും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വിദേശകാര്യമന്ത്രി വ്യക്തമാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം