മാധ്യമവിലക്ക് പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

ന്യൂഡല്‍ഹി മാര്‍ച്ച് 10: പാര്‍ലമെന്റില്‍ മാധ്യമവിലക്ക് ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. നാളെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് തീരുമാനം. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും കേന്ദ്രാ വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

അപകടകരമായ പ്രവണതയുടെ തുടക്കമെന്ന നിലയിലാണ് സംഭവത്തെ കാണുന്നതെന്നും കേന്ദ്ര നടപടി നൂറ് ശതമാനം ജനാധിപത്യ വിരുദ്ധമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. അടിയന്തര പ്രമേയം അനുവദിച്ചില്ലെങ്കില്‍ ശൂന്യവേളയില്‍ പ്രശ്നം അവതരിപ്പിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം