ഡല്‍ഹി സംഘര്‍ഷം: മരണം 18 ആയി

ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 48 പോലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂളുകള്‍ക്ക് ബുധനാഴ്ച അവധിയാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷല്‍ കമ്മിഷണറായി എസ് എന്‍ ശ്രീവാസ്തവയെ നിയമിച്ചു.

ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിച്ചു. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ചാന്ദ്ബാഗില്‍ പ്രതിഷേധക്കാര്‍ക്കുനേരെ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജാഫറാബാദിലെ പ്രതിഷേധക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ത്തിവെച്ച മെട്രോ സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. എല്ലാ സ്റ്റേഷനുകളും തുറന്നു പ്രവര്‍ത്തിക്കും.

Share
അഭിപ്രായം എഴുതാം