കലാ സാംസ്‌കാരിക മേഖലകളിലെ പ്രതിഭകൾക്ക് അപേക്ഷിക്കാം

തൃശൂർ ഫെബ്രുവരി 25: ഇന്റർനാഷണഷൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ (ISO) അംഗീകാരമുള്ള സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മാധ്യമ പ്രസ്ഥാനമായ കേരള ഫോക്കസ് കൾച്ചറൽ & ചാരിറ്റബിൾ ഓർഗനൈസേഷന്റെ 10-ാം വാർഷികവും, 100-ാം സാംസ്കാരിക സംഗമവും നടത്തുന്നതിന്റ ഭാഗമായി കലാ-കായികം-ശാസ്ത്രം-സാഹിത്യം -സിനിമ-നാടകം- സംഗീതം -ആരോഗ്യം -വിദ്യാഭ്യാസം-കാർഷികം -മാധ്യമം -സാമൂഹ്യ സേവനം- ജീവകാരുണ്യം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു അവാർഡിനും ഈ മേഖലകളിലെ മികച്ച വ്യക്തികൾക്ക് ആദരവും ഏർപ്പെടുത്തുന്നുണ്ട്. 2020 മാർച്ച്‌ 15 ന് മുമ്പായി അപേക്ഷ അയയ്ക്കേണ്ടതാണ്.

സാഹിത്യ കൃതികൾക്കുള്ള അവാർഡിന് 2018 ജനുവരി 1 മുതൽ 2020 ജനുവരി 31 വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ 2 കോപ്പി വീതം 2020 മാർച്ച്‌ 15 നകം അയക്കുക.

വിലാസം

വിഷ്ണുദേവ്.വി
ജനറൽ സെക്രട്ടറി
കേരള ഫോക്കസ്
പി.ബി.നമ്പർ -34
പുനലൂർ (പി.ഓ), കൊല്ലം-691305
ഫോൺ :9388030862

Share
അഭിപ്രായം എഴുതാം