കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹി ഫെബ്രുവരി 24: കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു. സെനഗലില്‍ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ഡല്‍ഹിയിലെത്തി. രവി കര്‍ണാടക പോലീസാണ് വിമാനത്തില്‍ ഇയാള്‍ക്കൊപ്പമുള്ളത്. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി.

രവി പൂജാരി കഴിഞ്ഞ മാസമാണ് സെനഗല്‍ പോലീസിന്റെ പിടിയിലാകുന്നത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവിയെ പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാകുന്നു.

Share
അഭിപ്രായം എഴുതാം