സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍

കൊച്ചി ഫെബ്രുവരി 24: കൊച്ചിയില്‍ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍. കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്കൂളിലാണ് സംഭവം. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്കൂള്‍ മാനേജ്മെന്റ് മറച്ചുവെച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും തിങ്കളാഴ്ച രാവിലെ മുതല്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കണമെന്നും പരീക്ഷയെഴുതാന്‍ സംവിധാനമുണ്ടാക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. അതേസമയം അടുത്ത വര്‍ഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്ന മറുപടിയാണ് സ്കൂള്‍ മാനേജ്മെന്റ് അധികൃതര്‍ നല്‍കുന്നത്. കുട്ടികളുടെ ഒരു വര്‍ഷം പാഴായി പോകുമെന്നതിനാല്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. സ്കൂളില്‍ പ്രതിഷേധം തുടരുന്നതിനിടെ അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Share
അഭിപ്രായം എഴുതാം