കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി ഫെബ്രുവരി 21: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിക്കാണ് കോണ്‍ഗ്രസില്‍ സ്വീകാര്യതയെന്നും അദ്ദേഹത്തിനല്ലാതെ കോണ്‍ഗ്രസിനെ ഈ സാഹചര്യത്തില്‍ നയിക്കാന്‍ കഴിയില്ലെന്നുമാണ് വിലയിരുത്തല്‍. ഏപ്രിലില്‍ നടക്കുന്ന പ്ലീനറി യോഗത്തിന് ശേഷമായിരിക്കും രാഹുല്‍ ചുമതലയേല്‍ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം