അഭിപ്രായ സ്വതാന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി ഫെബ്രുവരി 21: അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അത് മറ്റൊരു തരം ഭീകരവാദമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.

ആളുകള്‍ റോഡുകളിലിരുന്ന് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് മറ്റുള്ളവരെ തങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം