ന്യൂഡല്‍ഹി ഫെബ്രുവരി 20: ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന യുഎസ് പ്രഥമ വനിത മെലനിയ ട്രംപ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും. ക്ലാസ്മുറികള്‍ സന്ദര്‍ശിക്കുന്ന മെലനിയ ട്രംപിനായി ഹാപ്പിനസ് ക്ലാസ് എന്ന പേരിലൊരു പ്രസന്റേഷനും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 25നാണ് മെലനിയ ട്രംപ് സ്കൂളുകളില്‍ എത്തുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും ചേര്‍ന്ന് മെലനിയെ സ്വാഗതം ചെയ്യും. ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയും ജീവിക്കുന്നതെങ്ങനെയെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനെ കുറിച്ചുള്ള ഹാപ്പിനസ് ക്ലാസിലും മെലനിയ പങ്കെടുക്കും. മെലനിയയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വിപുലമായ സജ്ജീകരണങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.